തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ വീണ്ടും ദുരിതത്തിലാക്കരുതെന്ന് ഗണേശോത്സവ ട്രസ്റ്ര് മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു. ദുരന്തമുണ്ടാകുമ്പോൾ ലഭിക്കുന്ന സഹായങ്ങളും സഹകരണങ്ങളും പിന്നീട് ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ദുരന്തത്തിൽ നാശനഷ്ടമുണ്ടായവർക്ക് എല്ലാ സഹായവും ഉടൻ ലഭ്യമാക്കണം. നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാൻ നടപടിയെടുക്കണം.

നഷ്ടപരിഹാരങ്ങളും ഭൂമി സംബന്ധമായ രേഖകളും കുട്ടികളുടെ പഠന സർട്ടിഫിക്കറ്റുകളും വിദേശത്ത് ജോലി ചെയ്യുന്നവരുടെ പാസ്പോർട്ടുകളും ഏകജാലക സംവിധാനത്തിലൂടെ വേഗത്തിൽ കൊടുക്കാൻ നടപടി സ്വീകരിക്കണം. ദുരന്തബാധിതരുടെ ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുക്കാനാണ് എല്ലാവരും സഹായിക്കേണ്ടത്.