നെടുമങ്ങാട് : ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കേസിൽ പനയമുട്ടം കുഴിനട ഷിജു നിവാസിൽ വി.രാജേന്ദ്രൻ നായർ (53),വെമ്പായം വളവൂർക്കോണം വേടൻവിളാകം തോട്ടരികത്തു വീട്ടിൽ ജി.സന്തോഷ് കുമാർ എന്നിവരെ നെടുമങ്ങാട് റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. വീടിനു സമീപത്തെ വെയിറ്റിംഗ് ഷെഡിൽ നിന്ന് പത്തു ലിറ്റർ മദ്യവുമായി രാജേന്ദ്രനെയും വീട്ടിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 50 കുപ്പി മദ്യവുമായി സന്തോഷ് കുമാറിനെയും പിടികൂടുകയായിരുന്നു.റേഞ്ച് ഇൻസ്‌പെക്ടർ അജികുമാറിന്റെയും അസി.എക്‌സൈസ് ഇൻസ്‌പെക്ടർ വി.അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബിജു.എസ്, ഗ്രെഡ് ഓഫീസർ നജിമുദ്ദീൻ, സജി.പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് മിലാദ്, എം.രാജേഷ്‌കുമാർ, മഞ്ജുഷ, സി .ഇ. ഒ ഡ്രൈവർ ശ്രീജിത്ത് സി. എസ് , പ്രിവന്റീവ് ഓഫീസർ സജിത്ത്ആർ.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ.എ , സജിത്.എസ്, സി.ഇ.ഒമാരായ നിഷാന്ത്, അപ്പു വൽസൻ, വനിത എക്‌സൈസ് ഓഫീസർ രജിത എന്നിവർ പങ്കെടുത്തു.