തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ പോങ്ങുംമൂട് സബ് ഡിവിഷന് കീഴിലുള്ള 900 എം.എം പൈപ്പ് ലൈനിൽ മുട്ടട ടെക്നിക്കൽ സ്കൂളിന് സമീപത്തുണ്ടായ ചോർച്ച പരിഹരിക്കുന്നതിന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 4ന് രാവിലെ 6 മുതൽ 6ന് രാത്രി 12വരെ കുടിവെള്ള വിതരണം മുടങ്ങും.ഇടവക്കോട് ഉള്ളൂർ,ശ്രീകാര്യം,പ്രശാന്ത് നഗർ,പരുത്തിപ്പാറ,പാറോട്ടുകോണം,ചെറുവയയ്ക്കൽ,ആക്കുളം,ചെല്ലമംഗലം,പൗഡിക്കോണം,ചെമ്പഴന്തി,പുലയനാർക്കോട്ട,ഞാണ്ടൂർക്കോണം,കരിമണൽ കുഴിവിള,ആറ്റിപ്ര,കുളത്തൂർ,സി.ആർ.പി.എഫ്,ടെക്നോപാർക്ക്,കാര്യവട്ടം, തൃപ്പാദപുരം,കിൻഫ്ര,പാങ്ങപ്പാറ,പോങ്ങുംമൂട്,കരിയം,ചന്തവിള,കാട്ടായിക്കോണം,പൗണ്ട്കടവ്, പള്ളിത്തുറ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണമാണ് മുടങ്ങുന്നത്.ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി നോർത്ത് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.