വിതുര:വയനാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കളക്ടറേറ്റിന് കൈമാറി.ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ,സെക്രട്ടറി ഷാജി, ട്രഷറർ സജീവ് എന്നിവർ നേതൃത്വം നൽകി.