asif-ali-

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനംചെയ്തുകൊണ്ട് നടൻ ആസിഫ് അലിയും രംഗത്തെത്തി. നമ്മളൊരുമിച്ച് ഈ പ്രതിസന്ധിയും അതിജീവിക്കുമെന്ന് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും ആസിഫ് പങ്കുവച്ചു. എത്ര രൂപയാണെന്ന് താരം വെളുപ്പെടുത്തിയിട്ടില്ല. 'വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരേയും ചേർത്തുനിറുത്തിക്കൊണ്ടുള്ള പ്രവർത്തനവുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. നമ്മളൊരുമിച്ച് ഇതും അതിജീവിക്കും.' ആസിഫ് പറയുന്നു.