p

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ ആംബുലൻസ് പ്രവർത്തന സ‌ജ്ജമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു. സമരം ഭാരതീയ ദളിത്‌ കോൺഗ്രസ് ജില്ലാപ്രസിഡന്റ് ബി.എസ് അനൂപ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കടയ്ക്കാവൂർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിന്റെ നാലാം വാർഡിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്റെ കടിയേറ്റ ശോഭനകുമാരിയെ(63) കീഴാറ്റിങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുവാൻ ആംബുലൻസ് ഡ്രൈവർ ഇല്ലാത്തതിനാൽ ആംബുലൻസ് വിട്ടുകൊടുക്കുാൻ അധികൃതർ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓഫീസ് ഉപരോധിച്ചത്.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് സജികുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.പ്രദീപ്,എം.എച്ച് .സുധീർ,എ.എസ് അഭിലാഷ്, ആർ. അശോകൻ പഴംചിറ, ഭാരതീയ ദളിത്‌ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കടയ്ക്കാവൂർ സുജിത് മോഹൻ, പഞ്ചായത്ത്‌ അംഗങ്ങളായ പെരുംകുളം അൻസാർ, ബി.ലല്ലുകൃഷ്ണൻ, സി.സജീവ്കുമാർ, മഹിളാ കോൺഗ്രസ്‌ നേതാവ് വി.സുനിത തുടങ്ങിയവർ സംസാരിച്ചു.