photo

തിരുവനന്തപുരം: വായനാ പരിപോഷണ പദ്ധതിയുടെ ഭാഗമായി ഫ്ളവേഴ്സ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുസ്തകങ്ങൾ നൽകി.ലയൺസ് ക്ലബിന്റെ റീജിയണൽ ചെയർമാൻ ഡോ.ബിജു എബ്രഹാം പാഴൂർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.കെ.ജയ അദ്ധ്യക്ഷത വഹിച്ചു.യുവജന സമാജം ഗ്രന്ഥശാല സെക്രട്ടറി പി.ഗോപകുമാർ,​പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ,സനിൽകുമാർ,സോണി ജോൺ,അംബിദാസ് കാരേറ്റ്,​സുനിൽകുമാർ എന്നിവർ പങ്കെടുത്തു.