വിതുര: തൊളിക്കോട് പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് യഥാസമയം ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ,തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,തൊളിക്കോട് ടൗൺ വാർഡ് മെമ്പർ ഷെമി ഷംനാദ്, ആനപ്പെട്ടി വാർഡ് മെമ്പർ ഫസീലാ അഷ്ക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറി സാബുവിനെ ഉപരോധിച്ചത്.സമരം നീണ്ടതോടെ വിതുര സി.ഐ പ്രദീപ് കുമാർ,എസ്.ഐ മുഹ്സിൻമുഹമ്മദ് എന്നിവർ സ്ഥലത്തെത്തി.തുടർന്ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബന്ധപ്പെട്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് ഉപരോധസമരം അവസാനിച്ചത്.