barroz

പ്രേക്ഷകർക്ക് ആവേശം പകരുന്നതാണ് ഇത്തവണത്തെ ഒാണച്ചിത്രങ്ങൾ. മോഹൻലാൽ, ടൊവിനോ തോമസ്, എന്നിവരുടെ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ ഒാണം റിലീസ് ഉറപ്പിക്കുന്നു. വിജയ്‌യുടെ ഗോട്ട്, ദുൽഖർ സൽമാന്റെ ലക്കിഭാസ്കർ എന്നിവയാണ് അന്യഭാഷാ ചിത്രങ്ങൾ.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സെപ്തംബർ 12ന് റിലീസ് ചെയ്യും. ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. ത്രീഡി ചിത്രമായ ബറോസ് ആരാധകലോകത്ത് വൻ പ്രതീക്ഷ നൽകുന്നു. ടൊവിനോ തോമസ് നായകനായി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയും ത്രിമാന ചിത്രമാണ്.

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായഅജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണിവിശ്വനാഥ്, വിൻസി അലേഷ്യസ് എന്നിവർ പ്രധാന വേഷത്തിൽ റൈഫിൾ ക്ളബ് ഒാണം ആഘോഷിക്കാനുള്ള ചേരുവയുമാണ് എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മലയാള അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് . റഹ്മാൻ, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് കോമഡി ഫൺ എന്റർടെയ്നറാണ്. തിരക്കഥ സാരംഗ് ജയപ്രകാശ്. ഛായാഗ്രഹണം ആൽബി.