വിതുര: കർഷകസംഘം തൊളിക്കോട് മേഖലാ കൺവെൻഷൻ കർഷകസംഘം വിതുര ഏരിയാ പ്രസിഡന്റും ആര്യനാട് പഞ്ചായത്ത് പ്രസിഡന്റുമായ വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് തൊളിക്കോട് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.വിതുര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വിജയകുമാർ,പനയ്ക്കോട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റും, കർഷകസംഘം സെക്രട്ടറിയുമായ എസ്.എസ്.പ്രേംകുമാർ,മധുകുമാർ,വിനീഷ്ചന്ദ്രൻ,സുരേഷ് എന്നിവർ പങ്കെടുത്തു.