asif-ali

വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ ഭാഗം മറച്ചുവച്ചുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ആസിഫ് അലി. നിരവധി ആളുകളാണ് ആസിഫ് അലിയുടെ പ്രവൃത്തിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്. ധനസഹായം നൽകിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകണമെന്ന് ആസിഫ് അലി അഭ്യർത്ഥിച്ചു. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇൗ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്ന വിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം.ആസിഫ് അലിയുടെ വാക്കുകൾ.