കോർസെറ്റ് സാരിയിൽ ഗ്ളാമർ ലുക്കിൽ തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. ഡാർക്ക് റെഡ് സാരിക്കൊപ്പം കോർസെറ്റ് ടോപ്പാണ് തമന്ന ധരിച്ചത്. തൊറനി ഡിസൈൻസിന്റെ ഇൗ സാരിക്ക് 1,26,000 രൂപയാണ് വില. ഹെവി ബോർഡർ വർക്കാണ് സാരിയുടെ ആകർഷണീയത. ഫ്ളോറൽ വർക്കുകളും സ്റ്റഡുകളും നിറഞ്ഞ ടോപ്പാണ് സാരിക്കൊപ്പം ധരിച്ചത്. കടും ചുവപ്പുനിറം ലിപ്സ്റ്റിക് ഷേഡ് ആണ് താരം തിരഞ്ഞെടുത്തത്. ഗ്ളാമർ ലുക്കിൽ തമന്നയെ കണ്ടതിന്റെ ആഹ്ളാദത്തിൽ ആരാധകർ. നടൻ വിജയ് വർമ്മയുമായി പ്രണയം വെളിപ്പെടുത്തിയ ഒരു വർഷം കഴിഞ്ഞിട്ടും വിവാഹത്തെക്കുറിച്ച് തമന്ന മൗനം പാലിക്കുന്നുവെന്നും ആരാധകർക്ക് പരാതിയുണ്ട്.
നെറ്റ് ഫ്ലിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് രണ്ട് സെറ്റിൽവച്ചാണ് കൂടുതൽ അടുത്തതെന്നും ജീവിതത്തിൽ തന്നെ ഒരുപാട് മനസിലാക്കിയ ആളാണ് വിജയ് വർമ്മ എന്ന് തമന്ന വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വഭാവികമായി മനസ് തുറന്ന് അദ്ദേഹം ഇടപെട്ടു. അപ്പോൾ എനിക്കും കാര്യങ്ങൾ എളുപ്പമായി. നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ ധാരണയ്ക്ക് സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യേണ്ടിവരും. പക്ഷേ ഞാൻ എനിക്കായി ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു. ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസിലാക്കിയ ഒരു വ്യക്തി ഇതാ. ഞാൻ വളരെയധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എന്റെ സന്തോഷമുള്ളയിടം. തമന്നയുടെ വാക്കുകൾ. അടുത്തവർഷം വിജയ് വർമ്മ- തമന്ന വിവാഹം ഉണ്ടാകുമെന്ന അടക്കം പറച്ചിൽ ശക്തമാണ്.