തിരുവനന്തപുരം: വയനാട് ദുരിതാശ്വാസത്തെ സഹായിക്കാൻ മൂന്ന് ദിവസത്തേക്ക് വയനാട്ടിലും നിലമ്പൂർ താലൂക്കിലും സൗജന്യ അൺലിമിറ്റഡ് ഫോൺ കാളുകളും ദിവസം നൂറ് എസ്.എം.എസുകളും അനുവദിച്ച് ബി.എസ്.എൻ.എൽ. ദുരന്തമുണ്ടായ ചൂരൽമലയിലും മേപ്പാടിയിലും മുണ്ടകൈയിലുള്ള ഏക മൊബൈൽ ഫോൺ കണക്ഷൻ ബി.എസ്.എൻ.എൽ ആണ്. ഇവിടുത്തെ മൊബൈൽ ടവർ യുദ്ധകാലാടിസ്ഥാനത്തിൽ 4ജി ആക്കി മാറ്റി കൂടാതെ 700മെഗാഹെർട്സ് ഡാറ്റാ സ്പീഡും ലഭ്യമാക്കി. ദുരന്തത്തിനിരയായ എല്ലാവർക്കും ബി.എസ്.എൻ.എൽ കണക്ഷൻ സൗജന്യമായി നൽകുമെന്നും ബി.എസ്.എൻ.എൽ.പ്രിൻസിപ്പൽ ജനറൽ മാനേജർ സാജു ജോർജ്ജ് അറിയിച്ചു.