ചിറയിൻകീഴ്: മുരുക്കുംപുഴ ആറാട്ട് മുക്ക് ഗുരുദേവ ദർശന പഠന കേന്ദ്രവും സർവോദയ റസിഡന്റ്സ് അസോസിയേഷനും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും എം.പി മന്മഥൻ അനുസ്മരണവും എസ്.എൻ.വി ഗ്രന്ഥശാലയിൽ നടത്തും.15ന് രാവിലെ 8.30ന് പ്രൊഫ.എം.പി.മന്മഥൻ അനുസ്മരണ പ്രഭാഷണം ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് മുരുക്കുംപുഴ പി.രാജേന്ദ്രൻ നിർവഹിക്കും.സർവോദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി സുദർശനൻ അദ്ധ്യക്ഷത വഹിക്കും.ഗുരുദേവ ദർശന പഠനകേന്ദ്രം വൈസ് പ്രസിഡന്റുമാരായ ഫ്രാൻസ് ഏണസ്റ്റ്,മേഴ്സി ജോസഫ്,ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി വി.ദിലീപ് കുമാർ ഐശ്വര്യ ബാലവേദി ഡയറക്ടർ അനിറ്റിഷ ജെറാൾഡ് എന്നിവർ സംസാരിക്കും.