തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ അത്‌ലറ്റിക്സ്,ജൂഡോ,ജിംനാസ്റ്റിക്സ്,റസലിംഗ്,ഫുട്‌ബാൾ എന്നീ ഇനങ്ങളിൽ എൻ.ഐ.എസ്,എൻ.എസ് അടിസ്ഥാന യോഗ്യതയുള്ള സ്‌പോർട്സ് കോച്ചുമാരെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 6ന് രാവിലെ 11ന് വെള്ളയമ്പലം കനകനഗറിലെ അയ്യങ്കാളി ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.ഫോൺ: 9847111553, 944764394.