തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി നഗരസഭ.ഇത് കൂടാതെ മേയർ ആര്യാ രാജേന്ദ്രന്റെ ഒരു മാസത്തെ ഓണറേറിയവും സിറ്റിംഗ് ഫീസുമായ 17550 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.മേയർ ആര്യാ രാജേന്ദ്രൻ 2 കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് അദ്ദേഹത്തിന് കൈമാറിയത്.നഗരസഭ സെക്രട്ടറി ജഹാംഗീർ.എസ്,ഡെപ്യൂട്ടി മേയർ പി.കെ രാജു എന്നിവരും സന്നിഹിതരായിരുന്നു.