s-n-college

വർക്കല:ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ വർക്കല കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'മഴ മറ' കാർഷിക പദ്ധതിയിൽ കൃഷിക്കു തുടക്കമായി. വർക്കല കൃഷിഭവൻ അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വിനോദ്. സി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗം അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു. എ.സി. കോർഡിനേറ്റർ ഡോ.സി.ആർ.രഞ്ജിനി,പരീക്ഷാ സൂപ്രണ്ട് ഡോ.സജേഷ് ശശിധരൻ,പൂർവ വിദ്യാർത്ഥിസംഘടന സെക്രട്ടറി ജി.ശിവകുമാർ,എക്സിക്യുട്ടിവ് അംഗം ദിനേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ് സ്വാഗതവും ഡോ.ജി.എസ്. ബബിത നന്ദിയും പറഞ്ഞു. വോളന്റിയർമാരായ അമൽദേവ്,ശിവപ്രിയ,വിഷ്ണു,കാർത്തിക്,ദേവിക.ബി.എസ്,സോന, ചരിഷ്മ, അചൽ, നന്ദന എന്നിവർ നേതൃത്വം നൽകി.