photo

പാലോട്: കേരളകൗമുദിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ സമാഹരിക്കുന്ന പരിപാടിയിലേക്ക് സഹായപ്രവാഹം. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 1 ആന്റ് 2 സമാഹരിച്ച സാധനങ്ങൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സായ ഡോ. പ്രത്യൂഷ എസ്.നായർ, ഡോ. ദിവ്യ.എസ്.ആർ, കോ-ഓർഡിനേറ്റിംഗ് സ്റ്റുഡന്റ്സ് അനശ്വര, ആര്യമിത്ര എന്നിവർ ചേർന്ന് കേരളകൗമുദി ലേഖകൻ ജിജിക്ക് കൈമാറി. അരുൺ, ജിനോ, വിവേക്, വിഷ്ണു എന്നിവർ പങ്കെടുത്തു. വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസ്, ദേവ കൺസ്ട്രക്ഷൻസ്, പിപ്പ കമ്പനി, ശിവ ഗ്രൂപ്പ്, പഞ്ചമി ഗ്രൂപ്പ് എന്നിവരും സഹായം നൽകി.

കുടിവെള്ളം, വസ്ത്രങ്ങൾ, മരുന്നുകൾ, സാനിറ്ററി പാഡുകൾ, പുതപ്പ്, ബിസ്കറ്റ്, പാദരക്ഷകൾ, ടവൽ തുടങ്ങിയവ നൽകാൻ ആഗ്രഹിക്കുന്നവർ കേരളകൗമുദി പാലോട് ബ്യൂറോ ഓഫീസ് (8281618450), കൊട്ടാരത്തിൽ ടവർ നന്ദിയോട് പഞ്ചായത്ത് ഓഫീസിനു സമീപം, നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ (9447220019), കുറുപുഴ സഹകരണ ബാങ്കിനു സമീപം പ്രവർത്തിക്കുന്ന സി.എസ്.സി സെന്റർ (വിവേക്. വി മീഡിയ, 7012856618), സുനിലാൽ ശിവ (9846047030), ജിനോരാജ് (9745813888), ശ്രീജിത്ത് (9446181107), അരുൺ (9633300196), ഷിജുമോൻ (9946314242) എന്നിവരെ ബന്ധപ്പെടണം.