തിരുവനന്തപുരം: ശാരീരികവും സാമ്പത്തികവുമായി നിർവഹിക്കുന്ന ദുരിതാശ്വാസ പ്രവർത്തനമാണ് ദുരന്തഭൂമിയിലുള്ളവർക്ക് വേണ്ടി നാം നിർവഹിക്കുന്ന ഏറ്റവും വലിയ ആത്മീയ പ്രവർത്തനമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. ദേശീയ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ളബിൽ നടന്ന സർവമത പ്രാർത്ഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി.രവീന്ദ്രൻ ചിറയിൻകീഴ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുനിത ബുഹാരി വയനാട് പ്രളയ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു .ലൂഥറൻ സഭ ബിഷപ്പ് ഫാ.ഡോ.റോബിസൺ,സ്വാമി സദ്ഗുരു അനിൽ അനന്തചൈതന്യ,വള്ളക്കടവ് ഷാഫി,സുരേഖ,ബദ്‌റുനിസ പനച്ചമൂട്,അബ്‌ദുൽ റഷീദ്,നൂറിൽ ഹസൻ,സുരേഷ്,ബിജു എന്നിവർ പങ്കെടുത്തു.