വിഴിഞ്ഞം: എൻജിൻ കേടായി കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.പുത്തൻ തോപ്പ് ഭാഗത്ത് എൻജിൻ തകരാറായിക്കിടന്ന പൂന്തുറ ആറ്റിൻപുറം ഫെസ്റ്റസിന്റെ സെന്റ് തോമസ് എന്ന വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ ഫെസ്റ്റസ്,അരുൺ, ലിപിൻ,ബേബി ജോൺ എന്നിവരെയാണ് ഫിഷറീസ് അധികൃതർ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. വള്ളത്തെ കെട്ടിവലിച്ച് വിഴിഞ്ഞത്ത് എത്തിച്ചു. ലൈഫ് ഗാർഡുമാരായ സിമയോൻ, മാർട്ടിൻ, ഡ്രൈവർ ജോസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.