ghf

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ സഹായിക്കാനുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം ഇന്നലെയും ധാരാളമായെത്തി. പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ന​ൽ​കി.​ ​ചെ​യ​ർ​മാ​ൻ​ ​കെ​ ​പ്ര​സാ​ദ് ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ചെ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​കൈ​മാ​റിയത്.​ ​എ​സ്.​സി​-​ ​എ​സ്.​ടി​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ൻ​ 20​ ​ല​ക്ഷ​വും​ ​പ​രി​വ​ർ​ത്തി​ത​ ​ക്രൈ​സ്ത​ ​ശു​പാ​ർ​ശി​ത​ ​വി​ഭാ​ഗ​ ​കോ​ർ​പ​റേ​ഷ​ൻ​ 10​ ​ല​ക്ഷ​വും​ ​ന​ൽ​കും.

തിരുവനന്തപുരം കോർപ്പറേഷൻ- 2 കോടി

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദൻ- 2 കോടി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനും പിന്നാക്ക വിഭാഗ വികസന കോർപറേഷനും ലൈബ്രറി കൗൺസിലും മുൻ എം.പിയും എസ്.ആർ.എം യൂണിവേഴ്സിറ്റി ഫൗണ്ടർ ചാൻസിലറുമായ ഡോ. ടി. ആർ പാരിവേന്ദർ- ഒരു കോടി

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഒഫ് മെഡിക്കൽ സയൻസ്- 50,34,000 രൂപ

സി.പി. എം സംസ്ഥാന കമ്മിറ്റി- 25 ലക്ഷം

മോഹൻലാൽ- 25 ലക്ഷം

അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ- 35 ലക്ഷം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ- 25 ലക്ഷം

കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേരള- 10 ലക്ഷം

മഞ്ജു വാര്യർ ഫൗണ്ടേഷൻ- 5 ലക്ഷം

കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ്, സീനിയർ അഡ്വക്കേറ്റ് കെ.കെ വേണുഗോപാൽ (അഞ്ച് ലക്ഷം വീതം),കെ.എസ്ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ (മൂന്ന് ലക്ഷം),കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (രണ്ടര ലക്ഷം),വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ,സി.ഐ.ടി.യു (രണ്ട് ലക്ഷം),ചലച്ചിത്രതാരം നവ്യാ നായർ (ഒരു ലക്ഷം),മുൻ സ്പീക്കർ വി.എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക (34,000),പുത്തൻ മഠത്തിൽ രാജൻ ഗുരുക്കൾ (ഒരു ലക്ഷം),തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ (17, 550),കണ്ടന്റ് ക്രിയേറ്റീവ്സ് ഒഫ് കേരള (യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) -ഒന്നര ലക്ഷം,ആർച്ച സി. അനിൽ,മടവൂർ (ഒരു ലക്ഷം),കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി)- 1,41,000,ആൾ കേരള സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്,കാറ്റഗറി നമ്പർ 537/2022 (1,32,000) എന്നിങ്ങനെയാണ് ഇന്നലെ കിട്ടിയ സംഭാവനകൾ.

വി.പി.എസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുൾപ്പെടെ ഒരു കോടി രൂപയുടെ മെഡിക്കൽ അവശ്യവസ്തുകൾ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.