നെടുമങ്ങാട്: ജില്ലാശുപത്രിയിൽ ഒ.പി സംവിധാനം താറുമാറായതായി പരാതി.ഒ.പി ടിക്കറ്റ് കൃത്യസമയത്ത് നൽകാനോ, തിരക്ക് നിയന്ത്രിക്കാനോ കഴിയാതെ ജീവനക്കാരും ദുരിതത്തിലാണ്.പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനവും നിലച്ച മട്ടാണ്.ആഴ്ചകളായി ഈ സ്ഥിതി തുടരുകയാണ്.പ്രധാന ഡോക്ടർമാരുടെ അസൗകര്യമാണ് ഒപി സംവിധാനം താറുമാറാക്കിയതെന്ന് ആക്ഷേപമുണ്ട്. മേൽനോട്ടച്ചുമതലയുള്ള ജില്ലാപഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നെട്ടയിൽ ഷിനു ആരോപിച്ചു.ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകി.