നെയ്യാറ്റിൻകര: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കുള്ള ആദര സൂചകമായി നെയ്യാറ്റിൻകരയിലെ കോടതികളിൽ 2 മിനിറ്റ് മൗനമാചരിച്ചു.ജുഡീഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിൽ തുറന്ന കോടതിയിൽ നടന്ന മൗനാചരണത്തിൽ കോടതി ജീവനക്കാരും അഭിഭാഷകരും,അഭിഭാഷക ക്ലാർക്കുമാരും പങ്കെടുത്തു.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ നടന്ന മൗനാചരണത്തിന് ശേഷമാണ് കോടതി നടപടികൾ ആരംഭിച്ചത്.