നെടുമങ്ങാട്: പുതുക്കുളങ്ങര ഗവൺമെന്റ് എൽ.പി.എസിൽ പൂർത്തിയാക്കിയ വർണക്കൂടാരം മാതൃക പ്രീപ്രൈമറി സ്കൂൾ പ്രവർത്തനോദ്‌ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അദ്ധ്യക്ഷത വഹിച്ചു.വർണക്കൂടാരം പദ്ധതി ഡി.പി.ഒ റെനി വർഗീസ് വിശദീകരിച്ചു.ഹെഡ്മിസ്ട്രസ് രജനി.എസ്.ആർ സ്വാഗതം പറഞ്ഞു.എ.മിനി (ജില്ലാപഞ്ചായത്തംഗം),ഒ.എസ്.ലത (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ),എ.ഒസ്സൻകുഞ്ഞ് (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ),എ.റഹീം (ബ്ലോക്ക് പഞ്ചായത്തംഗം),ശാലിനി (വാർഡ് മെമ്പർ),അനിൽകുമാർ,മഞ്ജു,അഖിൽ.എം.എ,വിഷ്ണു വെങ്കിടേഷ് (പി.ടി.എ പ്രസിഡന്റ്),ബിനു.എം.വി (എ.ഇ.ഒ),കുമാരി ഗംഗ (ബി.പി.സി),ഉഴമലയ്ക്കൽ വേണുഗോപാൽ,എം.അഷറഫ് ചാമവിള,രാജി എൽ.ആർ (സി.ആർ.സി കോഓർഡിനേറ്റർ),രണ്യ.ജി.വി തുടങ്ങിയവർ പങ്കെടുത്തു.ശില്പി ബിജു ചിന്നത്തിലിനെ ആദരിച്ചു.പി.നസിമുദ്ദീൻ നന്ദി പറഞ്ഞു.ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10,000 രൂപ സ്‌കൂൾ പി.ടി.എ സംഭാവന നൽകി.