നെടുമങ്ങാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്കായി സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാംക്ളാസുകാരി ശ്രീവരദ.രാമപുരം ഗവൺമെന്റ് യു.പി.എസിലെ വിദ്യാർത്ഥിയാണ്.ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ സംഭാവന ഏറ്റുവാങ്ങി.നെട്ട ദീപു ഭവനിൽ മണികണ്ഠന്റെയും സന്ധ്യയുടെയും മകളാണ്.