നെടുമങ്ങാട്: നഗരസഭ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി എൽ.പി,യു.പി വിദ്യാർത്ഥികളുടെ പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.