തിരുവനന്തപുരം: സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ 104 -ാം ജന്മദിനാഘോഷവും അദ്ദേഹം രചിച്ച 'കന്യാകുമാരി മുതൽ കപിലവസ്‌തു വരെ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശനവും 5ന് വൈകിട്ട് 5ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും.ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യും.കെ.രാമൻ പിള്ള അദ്ധ്യക്ഷത വഹിക്കും.കവിയും ഗ്രന്ഥകാരനുമായ കെ.എൽ.ശ്രീകൃഷ്ണദാസ് പുസ്തകം പ്രകാശനം ചെയ്യും. ഡോ.വി.സുജാത പുസ്‌തകം ഏറ്റുവാങ്ങും.ജി.ശ്രീദേവി അമ്മ,കെ.ജി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.