കാട്ടാക്കട: കാളിപാറ ലോകാംബിക ക്ഷേത്ര ട്രസ്റ്റും ഹിന്ദു ധർമ്മ പരിഷത്തും മുകുന്ദറ എൻ.എസ്.എസ് കരയോഗത്തിന്റെയും നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുടെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും 4ന് രാവിലെ 9മുതൽ മുകുന്ദറ എൻ.എസ്.എസ് ഹാളിൽ നടക്കും.കരയോഗം പ്രസിഡന്റ് ആർ.വിജയന്റെ അദ്ധ്യക്ഷതയിൽ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ മുഖ്യപ്രഭാഷണം നടത്തും.ബ്ലോക്ക് മെമ്പർ പി.സതീഷ് കുമാർ,വാർഡ് മെമ്പർമാരായ അനില,സാനുമതി,സദാശിവൻ കാണി,ഹിന്ദു ധർമ്മപരിഷത്ത് അദ്ധ്യക്ഷൻ ഗോപാൽജി,മോഹു ആടുവള്ളി തുടങ്ങിയവർ സംസാരിക്കും.