വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ഫ്രാൻസിൽ നിന്ന് ആധുനിക സ്കാനറുകൾ എത്തി.കരയിലൂടെയുള്ള കണ്ടെയ്‌നർ നീക്കത്തിനാണ് സ്കാനർ ആവശ്യമായി വരുന്നത്.കസ്റ്റംസ് നിയമാനുസൃതമുള്ളവയാണ് സ്‌കാനറുകൾ. ഇതുമായി ബന്ധപ്പെട്ട മെഷീനുകളുൾപ്പെടെയുള്ളവയാണ് കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിച്ചത്. തുറമുഖത്തുള്ള കണ്ടെയ്‌നറുകളിൽ റോഡിലൂടെയും,റെയിൽ മാർഗവും കൊണ്ടുപോകുന്നവയാണ് ഈ സ്കാനറിൽ പരിശോധന നടത്തുന്നത്.ഗേറ്റ് കോംപ്ലക്സിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്താണ് സ്കാനർ സ്ഥാപിക്കുന്നത്.