തിരുവനന്തപുരം: പിതൃസ്‌മരണയിൽ തലസ്ഥാനത്ത് ബലിതർപ്പണം തുടങ്ങി. കർക്കടകവാവ് ദിനത്തിൽ തലസ്ഥാനത്തെ സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ആയിരങ്ങളാണ് ബലിയർപ്പിക്കുന്നത്.ജില്ലാ ഭരണകൂടവും ദേവസ്വംബോർഡും വിപുലമായ സൗകര്യങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിട്ടുള്ളത്.വിവിധ വകുപ്പുകളും ജില്ലാ ഭരണകൂടവും ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തിരുവല്ലം ക്ഷേത്രത്തിൽ ഒരുക്കിയ സൗകര്യങ്ങൾ ഇന്നലെ അദ്ദേഹം നേരിട്ട് വിലയിരുത്തി.

.