ആറ്റിങ്ങൽ: വീടിന്റെ മട്ടുപ്പാവിൽ അപൂർവയിനം താമരകൾ വളർത്തി വിരിയിച്ച് നിഷയെന്ന വീട്ടമ്മ ശ്രദ്ധേയയാകുന്നു. ആറ്റിങ്ങൽ കൃഷി ഭവനു സമീപം 'മാധവം' വീട്ടിലാണ് താമരകളുടെ ആപൂവയിനങ്ങൾ വളരുന്ന താമരപ്പൊയ്ക.
ആകർക്ഷകമായ പൂക്കൾ തരുന്ന അമേരി ക്യാമെലിയ,അമേരി പിയോണി,കർണ,കാവേരി, ബുച്ച,നമോ,അഖില,തമോ,പിങ്ക് ഡയമണ്ട്,മിറാക്കിൾ,വൈറ്റ് പിയോണി,വൈറ്റ് മിറാക്കിൾ,സുഭദ്ര,ഗ്രീൻ ആപ്പിൾ ലക്ഷ്മി,പിങ്ക് ക്ലൗഡ് വാട്സാന,റെഡ് പിയോണി,സഹസ്രദളം,വൈറ്റ് പഫ്,എല്ലോ പിയോണി തുടങ്ങിയ ഇനങ്ങളാണ് ഉള്ളത്.
മിക്കയിനങ്ങളും വിദേശ ഹൈബ്രിഡ് ചെടികളാണ്. അതിനാൽ എന്നും മിക്ക താമരച്ചെടികളിലും പൂക്കളുണ്ടാകും. വിശാലമായ ടെറസിൽ പ്ലാസ്റ്റിക്ക് പാത്രങ്ങളിലാണ് താമരകൾ വളർത്തുന്നത്.പുതിയ താമരകൾ വിപണിയിലെത്തുമ്പോൾത്തന്നെ നിഷ അതു സ്വന്തമാക്കി പരിപാലനവും തുടങ്ങും.ജൈവ രീതിയിലാണ് പരിപാലനം. താമരയ്ക്ക് പുറമെ ഇൻഡോർ പ്ലാന്റുകളും മറ്റ് അലങ്കാര ചെടികളും ഇവിടെയുണ്ട്. ടെറസിലെ താമരയ്ക്ക് തണലേകാൻ മുന്തിരി കൃഷിയുമുണ്ട്.