ആറ്റിങ്ങൽ: വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപവിദ്യാഭ്യാസ ജില്ലയുടെ പ്രവർത്തനോദ്ഘാടനവും ശില്പശാലകളും ഇളമ്പ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. പ്രവർത്തനോദ്ഘാടനം പ്രസിദ്ധ കവിയും അദ്ധ്യാപകനുമായ എൻ.എസ്. സുമേഷ് കൃഷ്ണൻ നിർവഹിച്ചു. ആറ്റിങ്ങൽ ഉപവിദ്യാഭ്യാസ ഓഫീസർ പി.സജി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുഭാഷ്.എസ്,എസ്.എം.സി ചെയർമാൻ മഹേഷ്.എം,പ്രിൻസിപ്പൽ ബീനാകുമാരി. ഒ,ഹെഡ്മാസ്റ്റർ സുനിൽകുമാർ.എസ്,വിദ്യാരംഗം ഉപജില്ലാ ജോയിന്റ് കൺവീനർ കുമാരി ഷിലു.ആർ എന്നിവർ സംസാരിച്ചു. ഇളമ്പ ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം അരങ്ങേറി. കവിതാശില്പശാല പ്രസിദ്ധ കവി എൻ.എസ്.സുമേഷ് കൃഷ്ണനും ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച നാടൻപാട്ട് ശില്പശാലയ്ക്ക് കുളത്തൂർ സുനിലും നേതൃത്വം നൽകി. സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് .എസ് അദ്ധ്യക്ഷത വഹിച്ചു.