mgm

വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കുളിലെ നന്മ ക്ലബിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകി. വയറെരിയുന്നവരുടെ, മിഴിനിറയാതിരിക്കാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികളിൽ നിന്ന് സമാഹരിച്ച പൊതിച്ചോറ് വിതരണം ചെയ്തത്. വാർഡ് മെമ്പർ മോഹൻലാൽ , പ്രിൻസിപ്പൽ ഡോ.എസ്.പൂജ ,വൈസ് പ്രിൻസിപ്പൽ മഞ്ജു ദിവാകരൻ,ഹെഡ്മിസ്ട്രസ് നിഷ, നന്മ ക്ലബ് കോ ഓർഡിനേറ്റർ അനിത ,പി.ടി.എ സെക്രട്ടറി അനിഷ്കർ എന്നിവർ പങ്കെടുത്തു.