കാർത്തി നായകനായി പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ 2 എന്ന ചിത്രത്തിൽ മാളവിക മോഹനൻ നായിക. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മാളവിക ജോയിൻ ചെയ്തു. മാളവിക അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ്. 2022ൽ റിലീസ് ചെയ്ത കാർത്തി നായകനായി 50 കോടി ക്ളബ് കയറിയ സർദാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. സർദാറിൽ രജിഷ വിജയനായിരുന്നു നായിക. അതേസമയം എസ്.ജെ. സൂര്യയും സർദാർ 2ൽ സുപ്രധാന വേഷത്തിൽ എത്തുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ജോർജ് സി വില്യംസ് ക്യാമറ ചലിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം. ദിലീപ് സുബ്ബരായർ ആക്‌ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നു. രാജീവൻ നമ്പ്യാർ ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. എഡിറ്റർ : വിജയ് വേലുക്കുട്ടി. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് : എ.പി. പാൾ, കോ - പ്രൊഡ്യൂസേഴ്സ്: വെങ്കിടേഷ്, എസ്. ലക്ഷ്മണൻ കുമാർ, പി.ആർ.ഒ അജയ്‌കുമാർ.