general

ബാലരാമപുരം:എസ്.എൻ.ഡി.പി യോഗം തുമ്പോട് ശാഖ വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ യോഗം ഡയറക്ടർ ബോർഡ് അംഗം നടുക്കാട് ബാബുരാജ്,​ യൂണിയൻ കൗൺസിലർമാരായ താന്നിവിള മോഹനൻ,​ രാജേഷ് ശർമ്മ,​ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി റസൽപ്പുരം സുമേഷ് എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി തുമ്പോട് അയ്യപ്പൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ: എം.രത്നാകരൻ (പ്രസിഡന്റ് )​,​ ശശി (വൈസ് പ്രസിഡന്റ് )​,​ തുമ്പോട് അയ്യപ്പൻ (സെക്രട്ടറി)​,​ കെ.രാജേഷ് ശർമ്മ (യൂണിയൻ പ്രതിനിധി)​,​ ജഗന്നാഥൻ,​ ശിവപ്രസാദ്,​ മനോഹരൻ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)​,​ മോഹനൻ,​ ശ്രീകണ്ഠൻ,​ നന്ദകുമാർ,​സിച്ചു,​ശിവപ്രസാദ്,​ അശോകൻ,​ശശിധരൻ (കമ്മിറ്റി അംഗങ്ങൾ)​,​ വനിതാ സംഘം ഭാരവാഹികളായി സി.ബിന്ദു (പ്രസിഡന്റ് )​, ഗീത (വൈസ് പ്രസിഡന്റ് )​,​​പുഷ്പകുമാരി (സെക്രട്ടറി)​, അജിത (യൂണിയൻ പ്രതിനിധി)​,​ സന്ധ്യ (ട്രഷറർ)​. ശ്രീകല, ഓമന,​ ബിന്ദു,​ ബൃഹന്ദള (കമ്മിറ്റി അംഗങ്ങൾ)​.​