തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച കെ.ജി.ടി.ഇ പ്രീപ്രസ് ഓപ്പറേഷൻ,കെ.ജി.ടി.ഇ പ്രസ് വർക്ക് കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.കോഴ്‌സുകൾ പി.എസ്.സി അംഗീകാരമുള്ളവയാണ്.കൂടുതൽ വിവരങ്ങൾക്ക് പടിഞ്ഞാറേക്കോട്ടയിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ- 0471 2474720, 0471 2467728 , www.captkerala.com.