തിരുവനന്തപുരം:വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ആക്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കവടിയാർ സാൽവേഷൻ ആർമി യൂത്ത് സെന്ററിൽ സർവമതപ്രാർത്ഥനാസംഗമം നടത്തി.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി ,ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സെൽവാനിയോസ്,ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,സാൽവേഷൻ ആർമി ടെറിറ്റോറിയൽ ആർമി കമ്മാൻഡർ കേണൽ ജോൺ വില്യം, അഭിലാഷ് എബ്രഹാം, റവ.ജയരാജ്, ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ, സാജൻ വെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.