general

ബാലരാമപുരം:കുളങ്ങരക്കോണം എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം സരസ്വതിയമ്മ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.എസ് അനിൽകുമാർ അദ്ധ്യക്ഷ വഹിച്ചു.പി.എം പ്രകാശ് ബാബു,രാമചന്ദ്രൻ നായർ,​ബി.ആർ. അനിൽകുമാർ,​വിനോദ്.എസ്.എസ്,​എൻ.എസ് ജയകുമാർ,​ബി.എസ് പ്രദീപ്,​എ.അനന്തകൃഷ്ണൻനായർ,​ ബി.ചന്ദ്രൻ നായർ,​ വിജയകുമാർ,​ ഡി.മണികണ്ഠൻ,​ ശ്രീകുമാരൻ നായർ,​വിസുരേഷ് കുമാർ,​അജിത എന്നിവർ സംസാരിച്ചു.