തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ കളിമൺപാത്ര നിർമ്മാണ തൊഴിലാളി സംഘടനകളെ ഏകോപിപ്പിച്ച് ദേശീയതലത്തിൽ പോട്ടേഴ്സ് ഫെഡറേഷൻ രൂപീകരിക്കുവാൻ പേട്ട പഞ്ചമി ഹാളിൽ ചേർന്ന മൺപാത്ര നിർമ്മാണ തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഇന്ദ്രജിത് വർമ്മ പ്രജാവതിയെ കോർഡിനേറ്ററായും കെ.എം.ദാസിനെ സഹ കോർഡിനേറ്ററായും ചുമതലപ്പെടുത്തി. സംഘടനയുടെ കമ്മിറ്റിയിൽ ചെയർമാൻ,വൈസ് ചെയർമാൻ സ്ഥാനങ്ങൾ ഒഴിവാക്കുവാൻ തീരുമാനിച്ചു.കെ.എം.ദാസ് അദ്ധ്യക്ഷത വഹിച്ച യോഗം ഇന്ദ്രജിത് പ്രജാപതി ഉദ്ഘാടനം ചെയ്തു.രവീന്ദ്ര പ്രജാപതി, ബാബുറാം പ്രജാപതി, ഒ.പി.ശശി, എ.സി.രാജേഷ്, കെ.ശിവദാസ്, കെ.മുരുകേശൻ, അമ്പലപ്പുറം മനോജ്, മുരളി വാളകം, സജി സുകുമാരൻ എന്നിവർ സംസാരിച്ചു.