hj

വെഞ്ഞാറമൂട്:ശ്രീഗോകുലം നഴ്സിംഗ് കോളേജിലെ ബി.എസ്‌ സി, പോസ്റ്റ് ബേസിക് ബി.എസ് സി, എം.എസ് സി എന്നീ നഴ്സിംഗ് കോഴ്സുകളിലെ പതിനൊന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങും കോളേജ് ഡേയും നടന്നു.നഴ്സിംഗ് കോളേജ് ആ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ മുഖ്യപ്രഭാഷണം നടത്തി. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ. സോനാ പി.എസ് മുഖ്യാതിഥിയായി.നഴ്സിംഗ് കോളേജ് വൈസ് പ്രൻസിപ്പൽ ഡോ.ലിജോ ആർ. നാഥ് സ്വാഗതം പറഞ്ഞു.ജി.ജി ഹോസ്പിറ്റൽ എം.ഡി ഡോ.ഷീജാമനോജ്,ലെഫ് കേണൽ (റിട്ട) പ്രൊഫ.മീരാ കെ. പിള്ള,മെഡിക്കൽ കോളേജ് ഡീൻ ഡോ ചന്ദ്രമോഹൻ,പ്രൻസിപ്പൽ ഡോ നന്ദിനി,പ്രൊഫ ശ്രീലക്ഷ്മി,ഡോ. ഹെബ്സിബ,പ്രൊഫ.സ്മിത എന്നിവർ സംസാരിച്ചു. ആരോഗ്യ സർവ്വകലാശാല നടത്തിയ എം.എസ് സി നഴ്സിംഗ് ചൈൽഡ് ഹെൽത്ത് നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മീനു .എൽ.എമ്മിനെ പുരസ്കാരം നൽകി അനുമോദിച്ചു.