1

ശ്രീകാര്യം: കർക്കടക വാവുബലി ചടങ്ങുകൾക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീകാര്യം ശ്രീകൃഷ്ണ നഗർ പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി. ഇന്നലെ പുലർച്ചെ 3.45ന് ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെയും ഭാര്യയെയും ക്ഷേത്രഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കലാമഠം വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പിതൃതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് ബലിതർപ്പണം നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്.