s

തിരുവനന്തപുരം: കേരളത്തിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ എൽ.ഡി.എഫിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള വോട്ട് ചോർച്ച കാണാതെ പോകരുതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ജോൺ പറഞ്ഞു.ആർ.എസ്.പി ജില്ലാ പ്രവർത്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പിക്ക് കിട്ടുന്ന ക്രമാതീതമായ വോട്ട് വർദ്ധന മറ്റു രാഷ്ട്രീയപാർട്ടികൾക്കുള്ള ജനങ്ങളുടെ താക്കീതാണെന്നും, അദ്ദേഹം പറഞ്ഞു.ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയെ അംഗം എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,കെ.ജയകുമാർ,കെ.എസ്.സനൽകുമാർ,വി.ശ്രീകുമാരൻ നായർ,കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.