തിരുവനന്തപുരം:മാംഗോ ഫ്യൂട്ട് കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന ചക്ക തേൻ മാമ്പഴ മേളയിൽ കൗതുകമായി വിവിധയിനം മാമ്പഴങ്ങൾ. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഹാളിലാണ് മേള.പാൽഗോവ,കൊകൊ മാമ്പഴം,​തോട്ടപ്പൂരി,​കർപ്പൂരം മാമ്പഴം,​മയൂരി,​കസ്ബ(ഡൽനി)​,​കാസ,​പുളിശ്ശേരി മാമ്പഴം,​നീലം തുടങ്ങിയയിനം മാമ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ വീട്ടുപകരണങ്ങൾ,​ബോഡി മസാജർ,​എനർജി സേവർ,​ഗ്യാസ് സേഫ്റ്റി ഡിവൈസ്,​ ബുക്ക് സ്റ്റാൾ,​ഹസ്തരേഖാ ശാസ്ത്രം,​മൊബൈൽ പൗച്ച്,​ വിവിധയിനം പായസം,​ചക്ക അവലോസ് പൊടി എന്നിവയെല്ലാം മേളയിൽ നിന്ന് വിലക്കുറവിൽ വാങ്ങാം. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം. 1ന് ആരംഭിച്ച മേള 11ന് അവസാനിക്കും.