hi

കിളിമാനൂർ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കിളിമാനൂരിൽ ഭൂമി നൽകും.എ.ഐ.ഐ.എഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ടി.താഹയാണ് കുടുംബ സ്വത്തായി കിട്ടിയ വസ്തുവിൽ 5 സെന്റ് വയനാട്ടിൽ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്.തൊളിക്കുഴിയിൽ കുടുംബ വീടിനോടു ചേർന്നുള്ള സ്ഥലമാണ് വിട്ട് നൽകുന്നത്.തൊളിക്കുഴി സുറസ് വീട്ടിൽ ഭാര്യ ലസിന.മക്കൾ: നജ ഫാത്തിമ,ഹൈദർ ഹനാൻ എന്നിവർക്കൊപ്പം താമസിക്കുന്ന താഹ നിലവിൽ സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റിയംഗം കൂടിയാണ്. ദുരന്ത സ്ഥലത്ത് വീട് നഷ്ടപ്പെട്ടവർക്ക് ഇവിടെ വന്ന് വീടുവയ്ക്കുകയോ,ഭൂമി വിറ്റ് തുക അർഹരായവർക്ക് ഇഷ്ട സ്ഥലത്ത് ഭൂമി വാങ്ങുകയോ ചെയ്യാമെന്ന് താഹ പറഞ്ഞു.