ശിവഗിരി : വയനാട്ടിലെ ദുരന്തമേഖലയിൽ കഴിയുന്നവർക്കായി വിവിധ ഉത്പന്നങ്ങളുമായി നാളെ ശിവഗിരിമഠത്തിൽ നിന്നും ഗുരുധർമ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിൽ വാഹനം പുറപ്പെടും. രാവിലെ 9 ന് മഹാസമാധിയിൽ പ്രാർത്ഥനയെ തുടർന്നാകും സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ ആദ്യ വാഹനം പുറപ്പെടുക. യാത്രാമദ്ധ്യേ വിവിധ ജില്ലകളിൽ നിന്നുളള ഉത്പന്നങ്ങളും ശേഖരിക്കും. തുടർന്നും ആശ്വാസ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് ശിവഗിരിമഠം അറിയിച്ചു.