k

തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ ഏർപ്പെടുത്തിയ മികച്ച നവാഗത പത്രപ്രവർത്തക പുരസ്കാരം മന്ത്രി ഡോ.ആർ.ബിന്ദു കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ ജെ.എസ്.ഐശ്വര്യയ്ക്ക് സമ്മാനിച്ചു. ഹിന്ദി പ്രചാരസഭ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എം.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബി.മധു,​ എസ്.തങ്കമണി അമ്മ,​ ജി.സദാനന്ദൻ,​ മധുബാല ജയചന്ദ്രൻ,​ പി.ജെ ശിവകുമാർ എന്നിവർ സംസാരിച്ചു.