ആറ്റിങ്ങൽ :ലീഡർ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും മെരിറ്റ് ഈവനിംഗും അടൂർ പ്രകാശ് എം. പി.ഉദ്ഘാടനം ചെയ്തു. ലീഡർ അനുസ്മരണ പ്രഭാഷണം എൻ.പീതാംബരകുറുപ്പും വി.എസ്. അജിത്‌കുമാർ മുഖ്യ പ്രഭാഷണവും നടത്തി.ലീഡർ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ബി. ബിഷ്‌ണു,കെ.ആർ.അഭയൻ,മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപ അനിൽ,കെ.അജന്തൻ നായർ,പി.ജയചന്ദ്രൻ നായർ,ജെ. ശശി നഗരസഭാ കൗൺസിലർ കെ.ജെ.രവികുമാർ,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ,അഡ്വ.എ.ശ്രീധരൻ,ലീഡർ സാംസ്‌കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ തുടങ്ങിയവർ പങ്കെടുത്തു.