തിരുവനന്തപുരം: സാൽവേഷൻ ആർമി സഭയുടെ രാജ്യാന്തര സെക്രട്ടറിമാരായ കമ്മിഷണർ ജോൺ കുമാർ ദാസരിയും കമ്മിഷണർ മണികുമാരി ദാസരിയും ഇന്ന് തലസ്ഥാനത്തെത്തും. രാത്രി 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, കേണൽ രത്നകുമാരി പൊളിമെറ്റ്ല എന്നിവരുടെ നേതൃത്വത്തിൽ വരവേല്പ് നൽകും. നാളെ രാവിലെ 9ന് കവടിയാർ പ്രിയാഹാളിൽ സ്വാഗതയോഗം നടക്കും.