shelodge

വർക്കല: നഗരസഭ പുതിയതായി പണികഴിപ്പിച്ച ഷീലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനമില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. വർക്കല- ശിവഗിരി റെയിൽവേ സ്റ്റേഷനും പ്രൈവറ്റ് ബസ് സ്റ്റാൻഡിനും സമീപത്തായി നഗരസഭ പൊന്നും വിലയ്ക്ക് വാങ്ങിയ വസ്തുവിലാണ് ലോഡ്ജ് നിർമ്മിച്ചത്. നഗരസഭ പ്ലാൻ ഫണ്ട് ഉപയോഗിച്ച് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. കിടക്കകളും ഫർണിച്ചർ സംവിധാനങ്ങളും ഒരുക്കിയാൽ മാത്രമേ ലോഡ്‌ജിന്റെ പ്രവർത്തനം സാദ്ധ്യമാകൂ. ഇതിനായി നഗരസഭ നടപടികൾ പുരോഗമിക്കുന്നുണ്ട്. ലോഡ്ജ് പ്രവർത്തനക്ഷമമായാൽ സ്ത്രീ യാത്രക്കാർക്ക് അനുഗ്രഹമായിരിക്കും. രാത്രി കാലങ്ങളിൽ നഗരങ്ങളിൽ എത്തുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ താവളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017 ലാണ് ഷീ ലോഡ്ജ് പദ്ധതി ആവിഷ്കരിച്ചത്.

ഫോട്ടോ: വർക്കല നഗരസഭ പണികഴിപ്പിച്ച ഷീലോഡ്ജ് കെട്ടിടം