നെടുമങ്ങാട്: നെടുമങ്ങാട് കെ.വി.എസ്.എം ഗവൺമെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി വോളന്റിയർമാർക്ക് പ്രഥമ ശുശ്രൂഷ ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.ഡോ.ഹേമ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.ഡോ.ആഷ്‌ലി ജാബിൻ ക്ലാസുകളെടുത്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷീലാകുമാരി.എൽ,ഡോ.രാഹുൽ,അനീഷ്.ആർ,ലക്ഷ്മി.എസ്,ആദിത്യൻ,ശ്രീജിത്ത്,നിരഞ്ജന,നൗഫിയ തുടങ്ങിയവർ പങ്കെടുത്തു.